പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയെ തൊഴിലുറപ്പ് സ്ത്രീകള്‍ പിടികൂടി
പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയെ തൊഴിലുറപ്പ് സ്ത്രീകള്‍ പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിനെ കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി.
അതേസമയം പീഡനശ്രമ ആരോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് വ്യക്തമാക്കാതെയാണ് ഇയാളെ സസ്പെന്റ് ചെയ്ത വിവരം ഇമാംസ് കൗണ്‍സില്‍ അറിയിച്ചത്. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് ഷഫീഖ് അല്‍ ഖാസിമിനെ സസ്‌പെന്റ് ചെയ്തത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്നാണ് ഇമാംസ് കൗണ്‍സില്‍ അറിയിച്ചത്.
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിം. പ്രമുഖ പ്രഭാഷകനായ അദ്ദേഹം മുസ്ലിം യുവാക്കളെ നേര്‍വഴിക്ക് നടത്താന്‍ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു.
സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
തന്റെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളില്‍ നിന്നും ഉച്ചസമയത്ത് മടങ്ങി വന്നിരുന്ന വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് മയക്കി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് സംഭവം. എന്നാല്‍ വനമെഖലയില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചു. പക്ഷെ മൗലവി വിദ്യാര്‍ത്ഥിയുമായി അവിടെനിന്നും രക്ഷപ്പെട്ടിരുന്നു.
മൗലവിയെ അസമയത്ത് വിദ്യാര്‍ത്ഥിനിയുമായി കാട്ടില്‍ കണ്ട വിവരം നാട്ടുകാര്‍ ള്ളിഭാരവാഹികളെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ മൗലവിയുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്ന് മനസിലാകുകയും ചെയ്തതിന്റെ സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടി.
സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഖാസിമിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
Leave a Reply