ലൈം​ഗികവിരക്തി എന്തുകൊണ്ട്?

പലവിധ പ്രശ്നങ്ങൾ നേരിടുന്നവരാണ് അധികവും, അതിനാൽ ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാക്കും. ജീവിത്തിന്റെ ആവേശങ്ങളെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുക. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുന്നത് നിങ്ങള്‍ വിചാരിക്കാത്ത അത്ര മാനസിക സുഖം നല്‍കും. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ തോത് അളക്കുക. അവയെ തരണംചെയ്യാനുള്ള സൂത്രവിദ്യകളും സ്വായത്തമാക്കുക. അല്ലെങ്കില്‍ ഒരു കൗണ്‍സിലറില്‍നിന്നൊ ഡോക്ടറില്‍നിന്നോ ഉപദേശം തേടുക.

പങ്കാളികൾ തമ്മിൽ ദിനവും ചൂടുപിടിച്ച വാഗ്വാദങ്ങള്‍, ആശയവിനിമയമില്ലായ്മ, അവിശ്വസ്തത, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഊഷ്മളമായ ബന്ധത്തിന് തടസമാകും. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. ഭാര്യാഭര്‍ത്താക്കന്മാര്‍ എല്ലാകാര്യങ്ങളും മനസ്സ് തുറന്ന് സംസാരിക്കണം. പങ്കാളി നല്ല മൂഡിലിരിക്കുമ്പോള്‍ സൗഹാര്‍ദത്തോടെ, ഒട്ടും കോപമില്ലാതെ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചറിയാം. നമ്മുടെ സംസ്‌ക്കാരത്തില്‍ വിവാഹബന്ധം തകരാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. സ്‌നേഹം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങാന്‍ സാധിക്കാത്ത ഒന്നാണ്.

കൂടാതെ പുരുഷൻമാർ ഉപയോ​ഗിക്കുന്ന മദ്യപാനം, പുകവലി, മയക്കുമരുന്നുകള്‍ എന്നിവ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും. മദ്യപാനം തുടക്കത്തില്‍ ലൈംഗികതയ്ക്ക് പ്രേരണ നല്‍കുമെങ്കിലും ആത്യന്തികമായി അത് പ്രേരണമാനത്രമായി അവശേഷിക്കും. ബന്ധപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഉദ്ധാരണപ്രശ്‌നമുണ്ടാക്കുകയും ബലഹീനതയിലെത്തുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ മദ്യപാനം സ്ത്രീകളില്‍ ലൈംഗിക മരവിപ്പുണ്ടാക്കാനും ഇടയാകും. നേരം വൈകി ഉറങ്ങാന്‍ കിടക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും ലൈംഗിക താല്‍പര്യത്തെ ബാധിക്കുന്നു. ഉറക്കക്കുറവാണ് പ്രശ്‌നം. ഉറങ്ങാന്‍ രാത്രിയേറെ വൈകാന്‍ കാത്തിരിക്കാതിരിക്കുക. അതുപോലെതന്നെ വൈകി ഉറങ്ങിയിട്ട് നേരത്തെ എഴുന്നേല്‍ക്കുന്നതും ക്ഷീണമുണ്ടാക്കും. പിന്നെ ലൈംഗികതയെക്കുറിച്ച് ചിന്തിക്കാനെ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment