നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവന്‍ വിവരങ്ങളും എഴുതി ഡയറിയില്‍ സൂക്ഷിച്ചു; തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസ് വഴിത്തിരിവില്‍

നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവന്‍ വിവരങ്ങളും എഴുതി ഡയറിയില്‍ സൂക്ഷിച്ചു; തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസ് വഴിത്തിരിവില്‍

തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ നടിമാര്‍ കുടുങ്ങിയേക്കും. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ്.

കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കിഷന്‍ എന്ന നിര്‍മ്മാതാവും ഭാര്യ ചന്ദ്രയും നടിമാരെ അമേരിക്കയില്‍ എത്തിക്കുകയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരുടെ എല്ലാ ചെലവുകളും വഹിച്ചാണ് സ്‌റ്റേജ് ഷോയെന്നും മറ്റുമുള്ള പേരില്‍ അവരെ അമേരിക്കയില്‍ എത്തിച്ചിരുന്നത്.
പിന്നീട് വിദേശികള്‍ അടക്കമുള്ള ഇടപാടുകാര്‍ക്ക് ലക്ഷങ്ങള്‍ പകരം വാങ്ങി കൈമാറുകയായിരുന്നു പതിവ്. നടിമാരുടെ ലൈംഗിക ബന്ധങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ചന്ദ്ര തന്റെ ഡയറിയില്‍ എഴുതി സൂക്ഷിക്കുക പതിവായിരുന്നു. ഓരോ നടിയും ആര്‍ക്കൊപ്പമാണ്, എപ്പോള്‍, എവിടെ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുന്നുവെന്നും എത്ര നേരം ലൈംഗിക ബന്ധം നീണ്ടു നിന്നുവെന്നും എത്ര പണം വാങ്ങിയെന്നും എന്ത് പറഞ്ഞാണ് നടിമാരെ അമേരിക്കയില്‍ എത്തിച്ചത് എന്നുമടക്കം എല്ലാ വിവരങ്ങളും ഈ ഡയറിയിലുണ്ട്.
[the_ad id=”711″]
ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോളാണ് ഇത് കണ്ടെടുത്തത്. തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിര്‍മാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിനെ സംബന്ധിക്കുന്ന വിവരം പുറത്തു വന്നതിന് പിന്നാലെ കിഷന്‍ നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply