കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. യൂണിയന്‍ ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍, എസ്.എഫ്.ഐ പ്രവര്‍ത്തകനായ അനുരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ യൂണിയന്‍ ഓഫീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യടക്കി വച്ചിരിക്കുന്നത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

കഴിഞ്ഞ ദിവസം യൂണിയന്‍ ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കെ.എസ്.യു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലും കോളേജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment