വീണ ജോര്‍ജ് പത്തനംതിട്ടയില്‍ വിജയിച്ചാല്‍ ശബരിമലയില്‍ കയറുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ നേതാവ്

വീണ ജോര്‍ജ് പത്തനംതിട്ടയില്‍ വിജയിച്ചാല്‍ ശബരിമലയില്‍ കയറുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ നേതാവ്

വീണ ജോര്‍ജ് പത്തനംതിട്ടയില്‍ വിജയിച്ചാല്‍ ശബരിമലയില്‍ കയറുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, അരവണ കൗണ്ടറുകളില്‍ സാനിട്ടറി നാപ്കിന്‍ വില്‍പ്പനക്ക് വെക്കുമെന്നും എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കമന്റ്. എസ്എഫ്ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറയാണ് ശബരിമലയെ അപമാനിച്ച് കമന്റിട്ടത്.

എന്നാല്‍ കമന്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അത് പിന്‍വലിച്ചു. ഫെയ്‌സ് ബുക്കിലൂടെയാണ് കമന്റ് വ്യാപകമായി പ്രചരിച്ചത്.

വീണ ജയിച്ചാല്‍ ശബരിമല നടയില്‍ കൊണ്ടുനിര്‍ത്തി സെല്‍ഫി എടുപ്പിക്കുമെന്നും ഇത് തങ്ങളുടെ വാശിയാണെന്നും ഇയാളുടെ കമന്റില്‍ പറയുന്നു.

ഇതിന് മുന്‍പും സിപിഎം അനുകൂല സംഘടനകള്‍ ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ കമന്റ് താനിട്ടതല്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ കമന്റ് പ്രചരിപ്പിക്കുകയാണെന്നാണ് വിഷ്ണു വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*