ശാസ്ത്ര 2020 കൊച്ചിയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മദ്രാസ് അവതരിപ്പിക്കുന്നു ‘സ്പാര്‍ക്ക്’

ശാസ്ത്ര 2020 കൊച്ചിയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മദ്രാസ് അവതരിപ്പിക്കുന്നു ‘സ്പാര്‍ക്ക്’

ഐഐടി മദ്രാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ഷിക സാങ്കേതിക പരിപാടിയാണ് ശാസ്ത്ര. വിവിധ വര്‍ക്ക്‌ഷോപ്പുകള്‍, പ്രസംഗങ്ങള്‍, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകള്‍ എന്നീ മത്സരങ്ങള്‍ ശാസ്ത്രയില്‍ സജ്ജമാക്കിയിരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുത്തന്‍ സാങ്കേതിക വിദ്യയില്‍ താല്‍പര്യം സൃഷ്ടിക്കുക,ആശയവിനിമയത്തിന് കൂടുതല്‍ വിജ്ഞാനം കണ്ടെത്തുക എന്നതാണ് ശാസ്ത്ര ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തുടനീളം പല നഗരങ്ങളിലായി പത്ത് വര്‍ഷത്തിലേറെയായി നടന്നുവരികയാണ്.

സ്പാര്‍ക്ക് ജൂനിയര്‍ ക്വിസില്‍ എട്ടാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇതിനായി കൊച്ചിയില്‍ വേദിയോരുങ്ങുകയാണ്. ജൂലൈ ഇരുപതാം തീയതിയാണ് കൊച്ചി എളമക്കര ഭാവന്‍സ് വിദ്യാമന്ദിറില്‍ വെച്ച് സ്പാര്‍ക്ക് ജൂനിയര്‍ ക്വിസ് സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 18 നഗരങ്ങളില്‍ ഇത് നടത്തുകയും 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തവണ ഇത് ഇരുപത് നഗരങ്ങളില്‍ നടത്താനാണ് പദ്ധതിയിടുന്നത്.

സ്പാര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ‘ശാസ്ത്ര’ ലാഭേച്ഛയില്ലാതെ നടത്തുന്ന ഒരു ഓര്‍ഗനൈസേഷനാണ്. ആയത് കൊണ്ട് തന്നെ ഫീസ് നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാന്‍ കഴിയും.

സ്‌ക്രീനിങ് റൗണ്ടിലെ വിജയികള്‍ക്ക് ഐഐടി മദ്രാസിലേക്ക് വരാനും ശാസ്ത്രയില്‍ പര്യവേഷണം ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു. മാത്രമല്ല അവിടെ മറ്റ് നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിക്കുന്നു. ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥി മാനേജ്‌മെന്റ് ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ എന്ന ബഹുമതി ശാസ്ത്രയ്ക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*