നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു

നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു

കൊച്ചി: നടനും നിർമാതാവും   പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഇരുപതു വർഷത്തോളമായി മലയാള സിനിമാ നിർമാണ മേഖലയിൽ മേഖലയിൽ പ്രവർത്തിച്ചു വന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതലയും വഹിച്ചിട്ടുണ്ട്. നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഉൾപ്പെടെ എട്ടോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. ഭാര്യ ആയിഷ. മക്കൾ ദൈയാൻ, ദിയ. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment