ഷഹല ഷെറീന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കും
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഷഹല ഷെറീന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും .മാനന്തവാടി എസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
ഷഹ്‌ലയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റവും ചുമത്തി പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
Leave a Reply