ദളപതിക്കൊപ്പം ‘ബിഗിലി’ല്‍ ഷാരൂഖ് ഖാനും..? ആരാധകര്‍ ആവേശത്തില്‍

ദളപതിക്കൊപ്പം ‘ബിഗിലി’ല്‍ ഷാരൂഖ് ഖാനും..? ആരാധകര്‍ ആവേശത്തില്‍

ബിഗിലിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം ദളപതിയുടെ ബിഗിലില്‍ ഷാരൂഖ് ഖാനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ഷാരുഖും എത്തുമെന്ന് അറിഞ്ഞതോടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മുന്‍പ് ഇതേക്കുറിച്ചുളള സൂചനകള്‍ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ വിവരം വന്നിരിക്കുന്നത്.

ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. ബിഗിലില്‍ 15 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന രംഗങ്ങളിലാണ് നടന്‍ എത്തുന്നതെന്ന് അറിയുന്നു.ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം എത്തുന്നതെന്നും അറിയുന്നു. ബിഗിലിന്റെ ക്ലൈമാക്സ് രംഗങ്ങളിലായിരിക്കും ഷാരൂഖ് എത്തുക.

വിജയ്ക്കൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചു കഴിഞ്ഞതായും അറിയുന്നു. അതേസമയം തന്നെ ബിഗിലില്‍ ഒരു ഗാനരംഗത്താണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുകയെന്നും അറിയുന്നു. എന്തായാലും ആരാധകര്‍ ഇരുവരെയും കാണാന്‍ വലിയ പ്രതീക്ഷയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply