‘താരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്..തീര്‍ച്ചയായും ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യും’; ഹോപ് പറയുന്നു

‘താരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്..തീര്‍ച്ചയായും ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യും’; ഹോപ് പറയുന്നു

അഫ്ഗാനിസ്താനെതിരായ അവസാന മത്സരത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ വിരമിക്കുന്നതോടെ ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ് ചെയ്യുമെന്ന് വിന്‍ഡീസ് താരം ഷായ് ഹോപ്. ക്രിസ് ഗെയ്‌ലിന്റെ അവസാന ലോകകപ്പായിരുന്നു ഇത്.



ക്രിസ് ഗെയ്‌ലില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹത്തെ ലോകം മുഴുവന്‍ മിസ്സ ചെയ്യുമെന്നും ഹോപ് പറഞ്ഞു. ഗെയ്ല്‍ നേരത്തെ നടത്തിയ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും അടുത്ത ലോകകപ്പിന് ഉണ്ടാകാന്‍ സാധ്യതയില്ല.

വിന്‍ഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കന്‍ ക്രിക്കറ്റ് താരമാണ് ക്രിസ് ഗെയ്ല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍.

മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ചുറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ക്രിസ് ഗെയ്ല്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2005ല്‍ നേടിയ 317 റണ്‍സും ശ്രീലങ്കക്കെതിരെ 2010ല്‍ നേടിയ 333 റണ്‍സുമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply