ഷെയ്ൻ നിഗത്തെ മലയാളസിനിമയിൽനിന്നും പുറത്താക്കാൻ പരിശ്രമിക്കുന്ന ജോബി ജോർജ്ജിനെ തുറന്നു കാട്ടി സോഷ്യൽ മീഡിയ

[6:06 PM, 12/2/2019] Vani: മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയസ്ഥാനം പ്രേക്ഷകമനസ്സിൽ നേടിക്കഴിഞ്ഞ ഷെയ്ൻ നിഗം എന്ന ചെറുപ്പക്കാരനെതിരെ ഗൂഢനീക്കങ്ങളുമായി കളം നിറഞ്ഞാടുന്ന നിർമ്മാതാവ് ജോബി ജോർജ്ജിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ. ഷെയ്ൻ നിഗത്തെ വ്യക്തിഹത്യയുടെ നിഴലിൽകൂടി നടത്തി വിഭ്രമിപ്പിക്കുകയും കടുത്ത മാനസികസമ്മർദ്ധത്തിലാഴ്ത്തി തുടർജീവിതം തന്നെ അപകടത്തിലാക്കുകയും ഷെയ്‌ന്റെ കുടുംബത്തെക്കൂടി വിവാദത്തിൽ പ്രതികരിക്കാൻ നിർബന്ധിതമാക്കുകയും ചെയ്ത ജോബി ജോർജ്ജ് വലിയ തട്ടിപ്പുപരമ്പരയിൽ മലയാളികളെ ഇരകളാക്കിയ വില്ലനാണെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഒന്നും രണ്ടുമല്ല, കോടികളാണ് ജോബി ജോർജ്ജ് മലയാളികളെ വിദേശത്തെ വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന്റെ പേരിലും ബിസിനസ്സ് പാർട്ണർഷിപ്പിന്റെ പേരിലും മലയാളികളെ പറ്റിച്ചെടുത്ത്. ഇത് സംബന്ധിച്ചുള്ള വാർത്തകൾ മലയാളപത്രങ്ങളിൽ വന്നതെല്ലാം പൊതുസമൂഹത്തെ തെളിവുസഹിതം ഓർമ്മിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

ഒരുപാട് ക്രൂരമായ ഒതുക്കലുകൾ നേരിട്ട, മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തവിധം മിമിക്സിൽ പല നൂതനാശയങ്ങൾക്കും വിത്തുപാകിയ, സിനിമാകഥാപാത്രങ്ങളോട് കിടപിടിക്കുംവിധം ആമിനതാത്ത എന്ന മിമിക്സ് കഥാപാത്രത്തെ മലയാളികൾക്ക് സമ്മാനിച്ച അബി എന്ന കലാകാരൻ പക്ഷെ താൻ നേരിട്ട ഒതുക്കലുകളെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടായിട്ടും ഒന്നുമറിയാത്തമട്ടിൽ ജീവിതം തുടർന്ന അതുല്യമനസ്സിനുടമയാണ്. ആ പിതാവിന്റെ മകനും ക്രൂരമായ നീക്കങ്ങൾ മലയാളസിനിമയിൽനിന്നും നേരിടുന്നു എന്ന തിരിച്ചറിവിൽ സോഷ്യൽ മീഡിയ ഈ വിഷയത്തെ കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*