ഷെയ്‌നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് അധികാരമില്ല; വെല്ലുവിളിയുമായി സംവിധായകന്‍

ഷെയ്‌ന്‍ നിഗം സിനിമയില്‍ തിരിച്ചുവന്നില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്ന പരാമര്‍ശവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഷെയ്ന്‍ നിഗത്തെ വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെയാണ് ബൈജു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഒരു സിനിമാ സംഘടനയും, കോടതിയും സര്‍ക്കാരും ചമയരുത്. അത് ഈ ജനാധിപത്യ രാജ്യത്ത് വിലപ്പോവുകയില്ല.

നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലന്ന് പറയാന്‍ എന്ത് അവകാശമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളത്. ഷെയിനിന് എതിരെ പരാതി ഉണ്ടെങ്കില്‍ അതിന് നിയമാനുസൃതമായ മാര്‍ഗ്ഗത്തിലൂടെയാണ് പരിഹാരം തേടേണ്ടത്. അവിടെ താരത്തിന് തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരവുമുണ്ട്. ചര്‍ച്ചകള്‍ കൊണ്ട് പരിഹാരമില്ലങ്കില്‍ ആ മാര്‍ഗ്ഗമാണ് നിര്‍മ്മാതാക്കള്‍ സ്വീകരിക്കേണ്ടിയിരുന്നത്. അതല്ലാതെ വിലക്കിക്കളഞ്ഞ് ഭാവി നശിപ്പിക്കുമെന്ന് ആര് ഭീഷണിപ്പെടുത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. മുന്‍പ് വിലക്കിയ കാലമല്ല ഇതെന്ന് ഓര്‍ത്തിട്ടു വേണം സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുവാന്‍. ഷെയ്ന്‍ നിഗമിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,

യുവനടന്‍ ഷെയിന്‍ നിഗമിന് വിലക്ക്

ഞാന്‍ തല മൊട്ടയടിക്കാം.ഷെയിന്‍നിഗമിന് മലയാള സിനിമയില്‍ വിലക്ക്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയില്‍ വിലക്കുകള്‍ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാര്‍ സുകുമാരന്‍ വിനയന്‍ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കില്‍ മറ്റു സംഘടനകള്‍ വില്‍ക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 2011 ല്‍ ഒരു നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്യാന്‍ 85000 രൂപയോളം എന്‍റെ കയ്യില്‍ നിന്നും വാങ്ങിയിട്ട് .ഇന്നും മെമ്ബര്‍ഷിപ്പ് തന്നിട്ടില്ല .

അതിന്‍റെ പണി പുറകെ വരുന്നുണ്ട്. ഞാന്‍ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു . സംഘടനയില്‍ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കള്‍ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങള്‍ക്കു മുമ്ബ് മലയാള സിനിമയിലെ ചില താരങ്ങള്‍ ലഹരി പാര്‍ട്ടികള്‍ നടത്തുകയും ലഹരി ലൊക്കേഷനുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്തു.

എന്നിട്ടിപ്പോള്‍ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ പറയുന്നു ലോക്കേഷനുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകള്‍ ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിര്‍മാതാക്കളാണ് ഇതിന് കാരണക്കാര്‍ .എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാന്‍. ഷെയിന്‍ നിഗമിന് നിങ്ങള്‍ കൊടുത്ത പിഴയായ്‌ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു.

മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഇയാള്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു തുടര്‍ന്ന് അയാള്‍ സിനിമയിലുണ്ടാവും , അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചിയില്‍ എംജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*