‘സത്യത്തിനെന്നും ശരശയ്യ മാത്രം’ ; അമ്മയുടെ യോഗത്തിന് പിന്നാലെ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍

‘സത്യത്തിനെന്നും ശരശയ്യ മാത്രം’ ; അമ്മയുടെ യോഗത്തിന് പിന്നാലെ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍

താരസംഘടനയായ അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. യോഗത്തില്‍ നടന്‍ ഷമ്മി തിലകനും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ഷമ്മി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറല്‍. ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം.

സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! എന്നാണ് ഷമ്മി ഫെയ്സ്ബുക്ക് പോസ്റ്റ്. താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഷമ്മിയുടെ പോസ്റ്റ്.

ജനറല്‍ ബോഡിക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടെ എടുത്ത സെല്‍ഫിയ്ക്കൊപ്പമാണ് ഷമ്മിയുടെ കുറിപ്പ്. യോഗത്തില്‍ ജോയ് മാത്യുവായിരുന്നു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

ഇതിനോട് തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. 2010- ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിയുന്നത്. നേരത്തെ 2018 ജൂണില്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply