‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ച് നടന്നു…ഇനി പറഞ്ഞിട്ടെന്താ കാര്യം’; താരം പറയുന്നു

‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ച് നടന്നു…ഇനി പറഞ്ഞിട്ടെന്താ കാര്യം’; താരം പറയുന്നു

തമിഴില്‍ സൂപ്പര്‍ താരമായി തിളങ്ങിയ നെപ്പോളിയന്‍ മലയാളത്തില്‍ മുണ്ടക്കല്‍ ശേഖരനായപ്പോഴായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായത്.

മാത്രമല്ല താരത്തിന്റെ ആ കഥാപാത്രം മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്.

ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. നെപ്പോളിയന് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍.

വളരെ തമാശ നിറഞ്ഞ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി തിലകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛന്‍ ചെയ്ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം- അദ്ദേഹം കുറിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് ടെല്‍ കെ ഗണേശന്‍ വഴിയാണ് ക്രിസ്മസ് കൂപ്പണിലെ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയല്‍ നൂഡ്‌സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി ഏജന്റിന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

അദ്യമായി ഡെവിള്‍ നൈറ്റ് എന്ന ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും ചിത്രം മതിയായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment