ഷംന കാസിം ബ്ലാക്‌മെയിലിങ്ങ് കേസ്; ധര്‍മജന്റെ മൊഴിയെടുത്തു

ഷംന കാസിം ബ്ലാക്‌മെയിലിങ്ങ് കേസ്; ധര്‍മജന്റെ മൊഴിയെടുത്തു

കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് ബ്ലാക്‌മെയിലിങ്ങിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടന്‍ ധര്‍മജന്റെ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ധര്‍മജന്റെ മൊഴിയെടുക്കുന്നത്. ധര്‍മജനോട് നേരിട്ട് കമീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിയിരുന്നു.

പ്രതികള്‍ സ്വര്‍ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധര്‍മജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കേസിലെ പ്രതിയായ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസിനെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു. കേസില്‍ വളരെ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. എട്ട് പേരാണ് ഇതുവരെ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*