ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല; കൊച്ചി ബ്ലാക്ക്മെയില്‍ കേസിലെ അഞ്ചാംപ്രതി കീഴടങ്ങി

ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല; കൊച്ചി ബ്ലാക്ക്മെയില്‍ കേസിലെ അഞ്ചാംപ്രതി കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ സലാം കീഴടങ്ങി. ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു.

ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല എന്ന് കണ്ടതിനാല്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഷംനയുടെ വീട്ടില്‍ പോയി വിവാഹം ആലോചിച്ചിരുന്നെന്ന് അബ്ദുല്‍ സലാം പറഞ്ഞു. വിവാഹം ആലോചിച്ചത് അന്‍വര്‍ എന്നയാള്‍ക്കാണ്.

ആദ്യം താത്പര്യം അറിയിച്ചെങ്കിലും പിന്നീട് തങ്ങള്‍ പിന്മാറി. സ്വര്‍ണക്കടത്തുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും, ഷംനയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതി കോടതി പരിസരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇതോടെ കേസില്‍ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഇത് വരെ നാല് പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.

കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്ന വിവരം പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*