ഷെയിന്‍ നിഗം: അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

കൊച്ചി: നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍ നിഗം തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം. തന്റെ മനസ്സും താൻ സഹകരിക്കുന്നതും ആരും ശ്രദ്ധിക്കാതിരിക്കുന്നു. തുറന്ന മനസ്സിന്റെ അഭാവം പല സന്ദര്ഭങ്ങളിലും നിഴലിക്കുന്നു എന്നും ഷെയ്ൻ സൂചിപ്പിച്ചു.

ക‍ഴിഞ്ഞ ദിവസം ഷെയ്ന്‍റെ വിശദീകരണം കേട്ട അമ്മ ഭാരവാഹികള്‍ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായി കൂടിക്കാ‍ഴ്ച്ച നടത്തുകയായിരുന്നു. അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്‍തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്ക്, കുമ്ബളങ്ങി നൈറ്റ്സ് എന്നിവയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയിന്‍ നിഗം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*