ഷെയിൻ നിഗം സഹകരിക്കുന്നില്ലെന്ന് ; വിലക്കിനു സാധ്യത

കൊച്ചി: വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷൈൻ നിഗം വീണ്ടും വിവാദത്തിൽ. സെറ്റിൽ വരാത്തതിൻറെ കാരണം അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി സംവിധായകൻ. ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഇറങ്ങിപോയതായും ഈ മാസം 15മുതൽ സെറ്റിൽ വന്നത് ചുരുക്കം സമയങ്ങളിൽ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.


ജോബിയുടെ പരാതിയെത്തുടർന്ന് നടൻ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനം. വെയിൽ സിനിമ പൂർത്തിയാക്കാതെ മറ്റു സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം താര സംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഷെയിൻ തയ്യാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*