താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…
താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…ഒടുവില്‍ സത്യം ജയിച്ചിട്ടും മക്കളെ കാണാനാവാതെ ഒരമ്മ
ശോഭയുടെ പോരാട്ടം വിജയം കണ്ടു.എന്നായാലും സത്യം ഒരിക്കല്‍ തെളിയുമെന്ന ശോഭയുടെ പോരാട്ടം തെളിയിക്കുന്നു.മൂന്ന് വര്ഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. തന്റേതല്ലാത്ത കാരണം കൊണ്ട് ആത്മാഭിമാനവും കുടുംബവും നഷ്ട്ടപ്പെട്ട കഥയാണ് തൊടുപുഴ സ്വദേശിനിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ശോഭ സജുവിന് പറയാനുള്ളത്. മുഖം മറയ്ക്കാതെയാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
തന്റെ നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. വാട്സാപ്പില്‍ പ്രചരിച്ച ഏതോ ഒരു നഗ്ന ദൃശ്യമായിരുന്നു ശോഭയുടെ ജീവിതത്തില്‍ വില്ലനായെത്തിയത്. ആ നഗ്ന ദൃശ്യം തന്റെതല്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും ഭര്‍ത്താവ് വിശ്വസിക്കാന്‍ തയ്യാറായിറാകാതെ വിവാഹമോചന ഹര്‍ജി കൊടുക്കുകയും ഉപേക്ഷിച്ചു പോവുകയുമായിരുന്നു.
Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
മക്കളെ കാണാന്‍ പോലും അനുവദിച്ചിട്ടില്ല. എന്നാല്‍ ചെയ്യാത്ത തെറ്റിന് കരഞ്ഞ് ഒതുങ്ങികൂടാന്‍ ശോഭ തയ്യാറായില്ല. നിയമ പോരാട്ടത്തിലൂടെയും ഫോറന്‍സിക് പരിശോധനയിലൂടെയും അത് തന്‍റെ ദൃശ്യങ്ങള്‍ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മൂന്നു കുട്ടികളുടെ അമ്മയായ ഈ വീട്ടാമ്മ. നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സംസ്ഥാന ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയിലും തെളിയിക്കപ്പെട്ടിരുന്നില്ല.
ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വട്സാപ് ഗ്രൂപ്പിലാണ് ശോഭയുടെതെന്ന പേരില്‍ നഗ്ന ചിത്രം പ്രചരിച്ചത്.അതേസമയം പോരാട്ടം തുടരാന്‍ തന്നെയാണ് ശോഭയുടെ തീരുമാനം. ഗ്രൂപ്പില്‍ ആ നഗ്നചിത്രം ഇട്ട ആളെ കണ്ടുപിടിച്ചെങ്കിലെ തന്‍റെ പോരാട്ടം അവസാനിക്കുവെന്ന് ശോഭ പറയുന്നു.
Leave a Reply