BREAKING NEWS: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് ഗുരുതര പരിക്ക്

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്ക്. തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ശശി തരൂര്‍ അമ്പലത്തില്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

തലയുടെ ഇരുവശത്തും പരിക്കേറ്റ പരിക്കേറ്റ അദേഹത്തിന്റെ തലയില്‍ പതിഞ്ചോളം തുന്നല്‍ ഇടേണ്ടി വന്നു. വിശദമായ പരിശോധനയ്ക്കും ചികിത്സയ്ക്കും ശശി തരൂരിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*