ഷീലാ ദീക്ഷിത് അന്തരിച്ചു

ഷീലാ ദീക്ഷിത് അന്തരിച്ചു

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ഓടെ ഡല്‍ഹിയിലായിരുന്നു അന്ത്യം.

15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതല്‍ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതല്‍ 2003 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment