ഷിഗെല്ല മുൻകരുതലുകൾ എന്തെല്ലാം…?
പെയ്തൊഴിയാത്ത മഴയോടൊപ്പം പകർച്ച വ്യാധികളുടെയും വരവായി. നിപ്പയ്ക്കു പിന്നാലെ ഷിഗെല്ലയും പിടിമുറുക്കുമ്പോൾ വേണ്ടകരുതൽ എടുത്താൽ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് ഷിഗെല്ല എന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. അതെസമയം കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച കുട്ടിക്ക് ഷിഗല്ല അല്ലെന്ന് സ്ഥിരീകരിച്ചു.
എന്തൊക്കെയാണ് സൂക്ഷിക്കേണ്ടത്..?
മലിനജലത്തിന്റെ ഉപയോഗം തന്നെയാണ് ഷിഗെല്ല വയറിളക്കത്തിന്റെയും കാരണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തെക്കാൾ മാരകമാണ്.
1.ഭക്ഷണത്തിന് മുമ്പ് നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
2.തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
3.ഭക്ഷണം തയാറാക്കുമ്പോൾ കൈകൾ വൃത്തിശുള്ളതാണെന്ന് ഉറപ്പാക്കുക.
5.ശുചിമുറിയുടെ ഉപയോഗത്തിനു ശേഷം കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ചു വൃത്തിയാക്കുക.
6.പുറത്തു നിന്നുള്ള ആഹാരം പരമാവധി ഒഴിവാക്കുക.
7.കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക.
8.തുറന്നു വച്ചതും പഴകിയതുമായ ആഹാര പദാർത്ഥങ്ങൾ നിർബന്ധമായും ഒഴിവാക്കുക.
Leave a Reply
You must be logged in to post a comment.