ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിയ്ക്കില്ല. ധവാന്റെ കൈവിരലിന് പരിക്ക് പറ്റിയതായിരുന്നു കാരണം. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവേയാണ് ധവാന് പരിക്കേറ്റത്.

പ്രാഥമിക ചികിത്സ നേടിയ ശേഷം ധവാന്‍ കളി തുടര്‍ന്നെങ്കിലും ഫീല്‍ഡിങില്‍ ഇറങ്ങിയില്ല. ഇന്ന് സ്‌കാനിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് കളിയില്‍ ഉണ്ടായേക്കില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിങിന് വിധേയനാക്കിയിരുന്നു.

ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടയൊണ് ധവാന് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന് വ്യകത്മായത്. ഓസ്‌ട്രേലിയയ്ക്ക് എതിരായി ധവാന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം സാധ്യമാക്കിയത്. മറ്റന്നാളാണ് ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment