‘ഒരു കാരണവുമില്ലാതെ സിനിമകളില്‍ നിന്ന് പുറത്താക്കിയിരുന്നു’; ബോളിവുഡിലെ തന്റെ പോരാട്ടത്തെ കുറിച്ച് തുറന്ന്പറഞ്ഞ് ശില്‍പ ഷെട്ടി

ബാസികര്‍,ധഡ്കന്‍ എന്നീ ബോളിവുഡ് സിനിമകളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച സുന്ദരിയാണ് ശില്‍പ ഷെട്ടി. താരത്തിന്റെ ആദ്യ സിനിമയായ ‘ബാസിഗര്‍’ കരിയറില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. മാത്രമല്ല, മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ശില്‍പയ്ക്ക് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ചില സിനിമകളില്‍ നിന്നും താരത്തെ മനപൂര്‍വ്വം ഒഴിവാക്കിയതായും നടി തുറന്നുപറയുന്നു. വിജയിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും പല തവണ തളര്‍ന്നു പോയിട്ടുണ്ട്. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന പേജിലാണ് താരം ഇത് വ്യക്തമാക്കിയത്. ‘ പതിനേഴാം വയസിലാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്.

ചുറ്റുമുള്ള ലോകത്തെ കുറിച്ചോ ജീവിതത്തെ കുറിച്ചും കൃത്യമായ ധാരണയില്ലായിരുന്നു.വിജയങ്ങളില്‍ അമിതമായി സന്തോഷിച്ചിരുന്ന എനിക്ക് പരാജയങ്ങള്‍ കനത്ത ആഘാതമാണ് നല്‍കിയത്. വിജയിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നുപോയിട്ടുണ്ട്. ഒന്നിനും സാധിക്കാത്ത അവസ്ഥ വന്നിട്ടുണ്ട്.

ചില സിനിമകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ തന്നെ കാരണം പോലും പറയാതെ ഇറക്കിവിട്ടിട്ടുണ്ട്. അമേരിക്കന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് ജീവിതത്തിലെ മറക്കാനാവാത്ത വഴിത്തിരിവാണ്. അതില്‍ പങ്കെടുത്തതിന് എന്നെ നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഒരുപാട് മോശം സമയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുപോലെ തന്നെ നല്ല സമയവും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ആ ഓരോ നിമിഷത്തെയും അതുപോലെ തന്നെ അംഗീകരിക്കാനും ആസ്വദിക്കാനും ഞാന്‍ പഠിച്ചു. അതാണ് ഇന്ന് എന്നെ ഞാനാക്കിയത്. നടി, അമ്മ, ഭാര്യ, ഒരു സ്ത്രീ എന്ന നിലകളില്‍ സ്വയം അഭിമാനിക്കാറുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് താരം ഇങ്ങനെ തുറന്ന് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*