ഷെയിന്‍ നിഗത്തിനെതിരായ വിലക്ക് ;സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാവരുത്
ഷെയിന്‍ നിഗത്തിനെതിരായ വിലക്കില്‍ വിമര്‍ശനവുമായി നടന് സലിം കുമാര്‍. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്ന് നടൻ സലിം കുമാര്‍
സലീം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :
നമസ്കാരം. ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല. ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക. പ്രൊഡ്യൂസേര്‍സ് അസോസിയേഷന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല.
സിനിമയില്‍ ഒരുപാട് സംഘടനകള്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളില്‍ തന്നെയാണ്. ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള് സംഘടനാമികവ് എന്ന് പറയുന്നത്. ഷെയിന്‍ നിഗം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തെറ്റ് തിരുത്താന്‍ അയാള്‍ക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിന് ഇല്ലേ.
- സുപ്രധാന ദിനത്തില്‍ ലിസിയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് പ്രിയദര്ശന്
- വൈഗ 2020 ; സ്റ്റാളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
- ഉള്ളി വില; ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് അക്ഷയ് കുമാര്‍
- ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!
- തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്
- റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നു
- സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍
- കടയുടമയെ ഗുണ്ടാസംഘം ആക്രമിച്ചു
- ഷെയ്ന് നിഗം നിര്‍മാണത്തിലേക്ക്
- ശബരിമല യുവതീപ്രവേശനം; ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ല
- പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തിളങ്ങി സാനിയ; ഫോട്ടോകള്‍ കാണാം
- സിനിമാ ലൊക്കേഷനുകളില്‍ ലഹരി പരിശോധന
- 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു
- ‘ശരിക്കും മരണം എത്ര രസകരമാണ്’ ; വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹത
Leave a Reply