ലോട്ടറിയടിച്ചപ്പോള്‍ വാസ്തുപ്രശ്‌നം; കോടികളുടെ ഫ്ലാറ്റ് വേണ്ടെന്ന് ശിവസേനാ നേതാവ്

ലോട്ടറിയടിച്ചപ്പോള്‍ വാസ്തുപ്രശ്‌നം; കോടികളുടെ ഫ്ലാറ്റ് വേണ്ടെന്ന് ശിവസേനാ നേതാവ്

ലോട്ടറിയിലൂടെ ലഭിച്ച കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വേണ്ടെന്നുവെച്ച് ശിവസേനാ പ്രവര്‍ത്തകന്‍. വാസ്തു പ്രശ്‌നങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് വിനോദ് ഷിര്‍ക്കെ എന്ന ശിവസേന പ്രവര്‍ത്തകന്‍ ഫ്‌ളാറ്റ് വേണ്ടെന്ന് വെയ്ക്കുന്നത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ശിവസേനയുടെ നേതാവാണ് വിനോദ് ഷിര്‍ക്കെ.

കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ.) ലോട്ടറി നറുക്കെടുപ്പില്‍ ഷിര്‍ക്കെ രണ്ട് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നത്.

4.99 കോടിയും 5.8 കോടിയും വിലമതിക്കുന്നതാണ് ഇയാള്‍ക്കു സമ്മാനമായി ലഭിച്ച രണ്ടു ഫ്‌ളാറ്റുകളും. എം.എച്ച്.എ.ഡി.എ ലോട്ടറി നറുക്കെടുപ്പില്‍ വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്‌ളാറ്റുകളായിരുന്നു ഇവ. ഇവയില്‍ ഏതെങ്കിലും ഒന്ന് ഷിര്‍ക്കെയ്ക്കു തെരഞ്ഞെടുക്കാം.

ഇതില്‍ 5.8 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് ഏറ്റെടുക്കാന്‍ വാസ്തു പ്രശ്‌നം ചൂണ്ടിക്കാണിച്ച് ശിര്‍ക്കെ വിസമ്മതിക്കുകയായിരുന്നെന്നും ബി.എം.സി പ്രതിനിധി അറിയിച്ചു. വാസ്തു ഉപദേശകന്റെ നിര്‍ദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഷിര്‍ക്കെ പറഞ്ഞു.

വാസ്തുപ്രകാരം വിലകൂടിയ ഫ്‌ളാറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല. എന്നാല്‍ രണ്ടാമത്തെ ഫ്‌ളാറ്റില്‍ മാറ്റങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ 4.99 കോടി രൂപയുടെ ഫ്‌ളാറ്റ് തെരഞ്ഞെടുക്കാന്‍ ഷിര്‍ക്കെ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment