ഫെഡറൽ ബാങ്ക് എം.ഡി. യായി ശ്യാം ശ്രീനിവാസൻ തുടരും




ഫെഡറൽ ബാങ്ക് എം.ഡി. യായി ശ്യാം ശ്രീനിവാസൻ തുടരും

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ. യുമായ ശ്യാം ശ്രീനിവാസന്റെ പുനർ നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി.

2024 സെപ്റ്റംബർ 22 വരെ മൂന്നു വർഷത്തേക്കാണ് പുനർ നിയമനം. 2021 സെപ്റ്റംബർ 22-ന് കാലാവധി തീരുന്നതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നിയമനം നൽകാൻ ജൂലായിൽ തന്നെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ആർ.ബി.ഐ.യുടെ അനുമതി തേടിയിരുന്നു.

ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോർമിസ് കഴിഞ്ഞാൽ ഏറ്റവു മധികം കാലം ബാങ്കിൻ്റെ മേധാവിയായ ആളായിരിക്കു കയാണ് ശ്യാം ശ്രീനിവാസൻ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply