സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ താരം സായ് യന്യാനെ സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്.

ഈ മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-13, 17-21, 21-14 എന്നിങ്ങനെയാണ്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സൈന നെഹ്വാളിനെ ക്വാര്‍ട്ടറില്‍ മറികടന്ന ജപ്പാന്റെ നൊസോമി ഒക്കാഹുറയാണ് സിന്ധുവിന്റെ എതിരാളി.

സൈനയുടെ തോല്‍വി രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒക്കാഹുറക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു. സ്‌കോര്‍: 21-8, 21-13 എന്നിങ്ങനെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment