ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു

ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഗായകന്‍ അദ്നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കേഴ്‌സ് ഹാക്ക് ചെയ്തു. അദ്നാന്‍ സാമിയുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ്.

പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രവും കൂടാതെ പാകിസ്താനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാകിസ്താനി, തുര്‍ക്കിഷ് പതാകകളും പതിപ്പിച്ചിട്ടുണ്ട്.

പാക് പൗരനായിരുന്ന അദ്നാന്‍ 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടുന്നത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇതേ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ പൊലീസിന്റെ ഇടപെടലില്‍ ബച്ചന്റെ പേജ് പുനസ്ഥാപിക്കുകയുണ്ടായി.

ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്‌ലന്‍ഡ് തുര്‍ക്കി ഫുട്‌ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും ബച്ചന്റെ ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാല്‍ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment