ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ക്ക് മക്കളുടെ പ്രായമുള്ള നായികമാരെന്ന് ചിന്മയി; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ക്ക് മക്കളുടെ പ്രായമുള്ള നായികമാരെന്ന് ചിന്മയി; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ

തെന്നിന്ത്യയില്‍ മീടുവിന് തുടക്കമിട്ടിരുന്ന ആളായിരുന്നു ഗായിക ചിന്മയി. 2013ലെ ട്വീറ്റിനെ ചൊല്ലി ചിന്മിയി ആകെ പൊല്ലാപ്പിലായിരിക്കുകയാണ്.

ഗായികയെ ഒന്നടങ്കം സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി മാറിയിട്ടുണ്ട്.

ഇനിയും ഇത് അവസാനിച്ചിട്ടില്ല ഇതായിരുന്നു ചിന്‍മയിയുടെ ട്വീറ്റ്. എന്നാല്‍ ചിന്മയിയുടെ ഭര്‍ത്താവായ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

നാഗാര്‍ജ്ജുനയും രാകുലും തമ്മില്‍ എന്ത് പ്രായവ്യത്യാസം വരുമെന്നും ആദ്യം സ്വന്തം ഭര്‍ത്താവിനെ തന്നെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നുമാണ് കൂടുതല്‍ പേരുടെയും വിമര്‍ശനം. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment