അസാധു നോട്ട് മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഗായിക അറസ്റ്റില്‍

അസാധു നോട്ട് മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഗായിക അറസ്റ്റില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച്‌ പണം തട്ടിയ ഗായിക അറസ്റ്റില്‍. നോട്ട് അസാധുവാക്കിയ സമയത്താണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്.

ഇരുപത്തിയേഴുകാരിയായ ഗായിക ശിഖ രാഘവാണ് ഹരിയാനയില്‍ അറസ്റ്റിലായത്. ല്‍ രാംലീല മൈതാനത്ത് വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ശിഖയും സുഹൃത്തും പാരാമിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്.

നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞാണ് ശിഖയും സുഹൃത്തും ഉദ്യോഗസ്ഥനില്‍ നിന്നും പണം കൈക്കലാക്കിയത്.എന്നാല്‍ പണം വാങ്ങിയ ശേഷം ഇരുവരും മുങ്ങുകയായിരുന്നു.

കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശിഖയുടെ സുഹൃത്ത്‌ പവനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടു വര്‍ഷത്തിന് ശേഷമാണ് ശിഖ പിടിയിലാകുന്നത്. ഹരിയാനയില്‍ അറസ്റ്റിലായ ശിഖയെ ഡെല്‍ഹിയിലെത്തിച്ചു ചോദ്യം ചെയ്തു വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply