ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രശസ്ത പാകിസ്ഥാനി ഗായികയും നടിയുമായ രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന രേഷ്മ ഹാകിമാബാദിൽ തന്റെ സഹോദരനൊപ്പമായിരുന്നു താമസം.
ഇവിടെയെത്തിയ ഭർത്താവും രേഷ്മയും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ രേഷ്മയ്ക്ക് നേരെ വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. പ്രതിയുടെ നാലാം ഭാര്യയാണ് രേഷ്മ. ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാകാരികളായ സ്ത്രീകൾക്ക് നേരെ പാകിസ്ഥാനിൽ ഇതിന് മുൻപും ഇത്തരത്തിലുള്ള ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ ഈ വർഷം നടന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പാക്കിസ്ഥാനി അഭിനയത്രി സുൻബുൽ ഒരു സ്റ്റേജ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു. ഗായികയെന്നതിന് പുറമെ രേഷ്മ നല്ലൊരു അഭിനയത്രിയും കൂടിയായിരുന്നു.
Leave a Reply