Sister Amala Murder Case l സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസ്; വാദം നാളെ

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസ്; വാദം നാളെ

കോട്ടയം: പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയില്‍ വാദം നാളെ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷാണ് നാളെ വിധി പറയുന്നത്. പ്രതി കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബു നിലവില്‍ മറ്റൊരു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷയനുഭവിക്കുകയാണ്.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല ഡി വൈ സ് പി സുനീഷ് ബാബു, സി ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചു. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു.

വിശദമായ വാദം കേള്‍ക്കലിന് ശേഷം കൊലപാതകം, ഭവനഭേദനം, ബലാത്സംഘം എന്നി കുറ്റങ്ങള്‍ തെളിഞ്ഞു. മോഷണം, അതിക്രമിച്ച് കടക്കല്‍ എന്നിവ ഒഴിവാക്കുകയും ചെയ്തു. അതേ സമയം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്റെ പല വാദങ്ങളും കെട്ടി ചമച്ചതാണെന്ന് പ്രതി കോടതിയില്‍ വാദിച്ചു. ശിക്ഷാവിധി നാളെ പ്രസ്താവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply