സിസ്റ്റര്‍ അഭയ കൊലക്കേസ്; പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്ന് സാക്ഷി മൊഴി

സിസ്റ്റര്‍ അഭയ കൊലക്കേസ്; പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്ന് സാക്ഷി മൊഴി

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസില്‍വെച്ച് കുറ്റസമ്മതം നടത്തിയിരുന്നതായുള്ള സാക്ഷി മൊഴി പുറത്ത്. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് കോടതിയില്‍ മൊഴി നല്‍കിയത്.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രതികളുടെ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും വേണുഗോപാലന്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.

ഫാദര്‍ തോമസ് കോട്ടൂരിനെയും, ഫാദര്‍ ജോസ് പൂതൃക്കയിലിനെയും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പായിരുന്നു ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചു വരുത്തിയതെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായരുടെ മൊഴി.

സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദര്‍ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും ളോഹയയ്ക്കുള്ളില്‍ ഒരു പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദര്‍ കോട്ടൂര്‍ പറഞ്ഞെതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment