സിസ്റ്റര്‍ ലിനിക്ക് ഫ്ലോറന്‍സ് നൈറ്റിങ്കേള്‍ പുരസ്ക്കാരം സമ്മാനിച്ചു
ന്യൂഡെല്‍ഹി: നിപ്പ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദരം. മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറന്‍സ് നൈറ്റിങ്കേല്‍ പുരസ്ക്കാരം സമ്മാനിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ഭര്‍ത്താവ് സജീഷ് പുരസ്ക്കാരം ഏറ്റുവാങ്ങി.
കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്ക്കാരം ലഭിച്ചത്.
നിപ്പരോഗം ബാധിച്ച് കോഴിക്കോട് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിട്ട രോഗികളെ ഓടി നടന്ന് ശുശ്രൂഷിച്ച് സിസ്റ്റര്‍ ലിനി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു സിസ്റ്റര്‍ ലിനി . അതിനുള്ള ബഹുമതിയായാണ് ഈ പുരസ്ക്കാരം. ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് ലിനിയുടെ ഭർത്താവ് പ്രതികരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്സ് എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിങ് ഓഫിസര്‍ പി എസ് മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയര്‍ പി ജി ഉഷാ ദേവി തുടങ്ങിയര്‍ മികച്ച സേവനത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.
ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നതും ആദരസൂചകമായി പുരസ്കാരം നല്‍കുന്നതും.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.