സുരക്ഷയില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

സുരക്ഷയില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

പാലക്കാട്: കുട്ടിക്ക് ജന്മം നല്‍കുക എന്ന ഉദാത്തമായ കര്‍മ്മം അനുഷ്ടിക്കുന്ന യുവതികളെ ആര്‍ത്തവത്തിന്റെ പേരു പറഞ്ഞ് അകറ്റി നിര്‍ത്തരുതെന്നും പൊലീസ് സുരക്ഷയില്ലാതെ തന്നെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു.

പാലക്കാട് വിക്‌ടോറിയ കോളേജ് വുമണ്‍സ് ഡെവലപ് മെന്റ് സെല്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. നവമായ ഉഥാനം യുവതികളിലൂടെ മാത്രമാണ് സാധ്യമാകുകയെന്നും അതിനായി സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

Also Read >> അനാശാസ്യ പ്രവര്‍ത്തനത്തിന് പാലയില്‍ മൂന്നുപേര്‍ പിടിയില്‍

പാലയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഗൃഹനാഥനും കൂട്ടാളികളും പോലീസ് പിടിയില്‍. വീടു കേന്ദ്രീകരിച്ച് ഇവര്‍ അനാശാസ്യം നടത്തിവന്നിരുന്നത്.

പൈക മല്ലികശേരി സ്വദേശി ജോസ് (67) ഉം, കൂട്ടാളികളായ ഇടപാടുകാരുമായ തിരുവാര്‍പ്പ് സ്വദേശിയായ ശ്യാംകുമാര്‍ (27), ആലപ്പുഴ സ്വദേശി തൈക്കാട്ടുശേരി മനു (31) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടെപ്പം രണ്ടു യുവതികളെയും പോലീസ് ജോസിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജോസിന്റെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇതിനു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

യുവതികളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലാ സിഐ രാജന്‍ കെ. അരമന, എസ്.ഐ ബിനോദ് കുമാര്‍ എന്നവരുടെ നേതൃത്വത്തില്‍ നടന്ന അന്വഷണത്തിലാണ് അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*