സിത്താരയുടെ മകള്‍ സായു അഭിനയരംഗത്തേക്ക് !

സിത്താരയുടെ മകള്‍ സായു അഭിനയരംഗത്തേക്ക് !ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയാണ് സിത്താര. തന്റെ വ്യത്യസ്ത ശബ്ദം സിനിമയ്ക്ക് നലിയ മുതല്‍ കൂട്ട് തന്നെയായി മാറിയിരുന്നു.

ഇപ്പോഴിതാ സിത്തുവിന്റെ മകള്‍ സാവന്‍ ഋതു അമ്മയെ പോലെ പാട്ട് പാടുന്നതിനേക്കാളും മുമ്പെ സിനിമയിലേക്ക് ചുവട് എടുത്ത് വെയ്ക്കുകയാണ്.

സിത്താര തന്നെയായിരുന്നു ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. സാക്ഷാത്കാരം എന്ന ഹ്രസ്വ ചിത്രത്തിലാണ് സായു അഭിനയിച്ചിരിക്കുന്നത്.

ഷോര്‍ട്ട് ഫിലിമില്‍ മറ്റൊരു കഥാപാത്രമായി സിത്താരയുടെ ഭര്‍ത്താവ് സജീഷും എത്തുന്നുണ്ട്. ലൊക്കേഷനില്‍ അച്ഛനൊപ്പം എത്തിയപ്പോള്‍ കുഞ്ഞു സായുവും ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനെന്നും അവള്‍ ഹാപ്പിയാകുമ്പോള്‍ ഞങ്ങളും സന്തോഷിക്കുന്നുവെന്നും സിത്താര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് സിത്താരയ്ക്കൊപ്പം നീ മുകിലോ പാടിയ സായുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment