കപ്പലപകടം: ആറ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയെ രക്ഷപ്പെടുത്തി
കപ്പലപകടം: ആറ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയെ രക്ഷപ്പെടുത്തി
റഷ്യന്‍ അതിര്‍ത്തിയിലെ കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ആറ് ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആറ് ഇന്ത്യാക്കാരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടവരില്‍ മലയാളിയും. അശോക് നായരുള്‍പ്പടെ നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കരിങ്കടലില്‍ വച്ച് രണ്ട് ചരക്കുകപ്പലുകള്‍ക്ക് തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെയാണ് തീ പിടിച്ചത്.
ദ്രവീകൃത പ്രകൃതിവാതകം വഹിച്ചുകൊണ്ടു വരികയായിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്.
കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ കപ്പലുകളില്‍ ഏകദേശം പതിനഞ്ചോളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുംവിധം കടല്‍ പ്രക്ഷുബ്ധമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Leave a Reply