5000 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം കേരളത്തിലേക്ക് കൊണ്ടുവരും

5000 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം കേരളത്തിലേക്ക് കൊണ്ടുവരും

ഗുജറാത്ത്: അയ്യായിരം വര്‍ഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന അസ്ഥികൂടം കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയിലാണ് ഇത്രയും പഴക്കമുള്ള അസ്തികൂടങ്ങള്‍ കണ്ടെത്തിയത്.

ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ ഭാഗമായുള്ള പ്രാചീന മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ഇവിടം ഹാരപ്പന്‍ സംസ്ക്കര മേഖലയായി കണ്ടെത്തിയതോടെയാണ് പര്യവേഷണം തുടങ്ങിയത്.

ഈ പ്രദേശത്ത് മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ ഏകദേശം ഇരുനൂറോളം കുഴിമാടങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. പര്യവേഷണം ആരംഭിച്ച് ഇതുവരെ ഇരുപത്തിയാറ് കുഴിമാടങ്ങള്‍ കണ്ടെത്തി.

ഇതില്‍ ഒന്നില്‍ നിന്നാണ് ആറടിയോളം ഉയരമുള്ള അസ്ഥികൂടം കണ്ടെത്താനായത്. പൂര്‍ണ്ണമായ അസ്ഥികൂടം കണ്ടെത്തുന്നതും ആദ്യമായാണ്‌.

ഈ അസ്ഥികൂടം ഇനി കേരളത്തിലേക്ക് കൊണ്ടുവരും. കേരള സര്‍വകലാശാലയും കച്ച് സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണം നടത്തുന്നത്. കണ്ടെത്തിയ അസ്ഥികൂടം കേരള സര്‍വകലാശാലയില്‍ കൊണ്ടുവന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും.

മരണ കാരണം, പ്രായം, ലിംഗം എന്നിവ കണ്ടെത്താന്‍ കേരള സര്‍വകലാശാലയിലുള്ള സൗകര്യങ്ങള്‍ക്ക് സാധിക്കും. പര്യവേഷണത്തിനിടെ ഗവേഷകര്‍ക്ക്‌ ഒരുപാട് കാര്യങ്ങള്‍ കണ്ടെത്തുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്.

കുഴിമാടങ്ങളില്‍ പ്രാചീനകാലത്ത് കല്ലുകൊണ്ടുണ്ടാക്കിയ കത്തികള്‍ മുത്തുകള്‍ കാക്ക കൊണ്ടുണ്ടാക്കിയ തുടങ്ങി നിരവധി സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment