പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയത് ദൗത്യം പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയത് ദൗത്യം പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം
ദില്ലി: പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ച തിങ്കളാഴ്ച രാത്രി ഉറങ്ങാതെ അപ്പപ്പോഴുള്ള വിവരങ്ങള്‍ വിലയിരുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് ഭീകരരുടെ താവളം ബോംബിട്ട് തകര്‍ത്തത്. അതിര്‍ത്തിക്കപ്പുറം ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനം ആക്രമണം നടത്തിയത്.
തിങ്കളാഴ്ച രാത്രി വൈകി ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി ചര്‍ച്ച നടത്തി.
വിവരങ്ങള്‍ തത്സമയം തന്നെ പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടിരിന്നു. തിങ്കളാഴ്ച രാത്രി ഒരു ടി വി ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെയെത്തിയ പ്രധാനമന്ത്രി ഭക്ഷണത്തിന് ശേഷം ആക്രമണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുലര്‍ച്ചെ 4.30-ഓടെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനാ പൈലറ്റുമാര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെയുള്ള എല്ലാ വിവരങ്ങളും അപ്പോപ്പോള്‍ തന്നെ പ്രധാനമന്ത്രിയെ അറിയിക്കുകയും വിലയിരുത്തുകയും ചെയ്തു.
പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ആശംസിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply
You must be logged in to post a comment.