സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം.

അപകടത്തില്‍ ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് കുട്ടി ഗെയിം കളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ശബ്ദത്തോടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൊബൈല്‍ ഫോണിന്റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്റെയും ചാര്‍ജറിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം ലഖന്റെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് പറഞ്ഞു. മൊബൈല്‍ പൊട്ടിത്തെറിച്ച് മരണം സംഭവിക്കുന്നത് ഇപ്പോള്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment