സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കണം; നിയമസഭാസമിതി

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കണം; നിയമസഭാസമിതി

സിനിമകളില്‍ നിന്നും മദ്യപാന പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാസമിതിയുടെ നിര്‍ദേശം. മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതിനു ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി ആയിഷ പോറ്റി എം.എല്‍.എ അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പു നല്‍കണമെന്നാണ് നിലവിലെ ചട്ടം. 2015ലെ കണക്ക് പ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply