സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റ് മരിച്ചു

സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റ് മരിച്ചു

അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെ അമേഠിയിലെ ഗൗരിഗഞ്ജിലാണ് സംഭവം.

ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു. വര്‍ഷങ്ങളായി സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply