വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റു ; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

തുറവൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകണ്ടിരിക്കെ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചാലാപ്പള്ളി നികര്‍ത്തില്‍ രഞ്ജിത്തിന്റേയും ബിന്‍സിയുടേയും മകള്‍ അവന്തികയാണ് മരിച്ചത്. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ വെച്ച്‌ വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് വന്ന് കുട്ടി പറഞ്ഞു. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ വെച്ചായിരുന്നു സംഭവം. വെള്ളം മുറ്റത്തേക്ക് കയറാതിരിക്കാന്‍ പുരയിടത്തിന് ചുറ്റും കല്‌ക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. കല്‍ക്കെട്ടില്‍ നിന്ന് കല്ലുകൊണ്ട് മുറിഞ്ഞതാവാം എന്നാണ് വീട്ടുകാര്‍ കരുതിയത്.

എന്നാല്‍ പിന്നീട് വേദന അസഹനീയമായി കുട്ടി കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*