സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

snatching case arrest

സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയിൽ വീട്ടിൽ വിനോദ് (മുഹമ്മദ് ജുറൈജ് 36) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

കഴിഞ്ഞ 8 ന് കരയാംപറമ്പ് ഭാഗത്താണ് സംഭവം. ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മാല വാഴക്കാലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി,

എസ്.ഐമാരായ എൽദോ പോൾ, എസ്.ഷെഫിൻ, എസ്.സി.പി.ഒ മാരായ ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*