സ്‌നേഹയ്ക്കും ശ്രീകുമാറിനും സര്‍പ്രൈസ് സമ്മാനവുമായി മറിമായം ടീം

സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നത് പ്രേക്ഷകർക്ക് കൗതുകവും സന്തോഷവുമാണ്. പേളി മാണിക്കും ശ്രിനിഷിനും പിന്നാലെയായാണ് അമ്പിളി ദേവിയും ആദിത്യനും ഒരുമിച്ചത്. ജനപ്രിയ പരിപാടികളിലൊന്നായ മറിമായത്തിലെ ലോലിതനും മണ്ഡോദരിയും ജീവിതത്തില്‍ ഒരുമിച്ചിരിക്കുകയാണ് ഇപ്പോള്‍. എസ്പി ശ്രീകുമാറും സ്‌നേഹയും ജീവിതത്തിലും ഒരുമിക്കുകയാണെന്നുള്ള വിവരം വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുകയാണ് തങ്ങളെന്ന് വ്യക്തമാക്കി എത്തിയത് സ്‌നേഹയായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെയായാണ് കൊച്ചിയില്‍ വെച്ച്‌ വിവാഹവിരുന്ന് നടത്തിയത്. വിജയരാഘവന്‍, വിനോദ് കോവൂര്‍, സുനില്‍ സുഗത, സുരഭി ലക്ഷ്മി, രചന നാരായണന്‍കുട്ടി തുടങ്ങി സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേരാണ് റിസപ്ക്ഷനില്‍ പങ്കെടുത്ത് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. മറിമായമെന്ന ഹാസ്യപരമ്പരയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ചേക്കേറിയവരാണ് സ്‌നേഹയും ശ്രീകുമാറും. ഉപ്പും മുളകില്‍ കുട്ടുമാമന്‍ എന്ന കഥാപാത്രമായും ശ്രീകുമാര്‍ എത്തുന്നുണ്ട്. സീരിയലിന് പുറമെ ഇരുവരും സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സ്‌നേഹയ്ക്കും ശ്രീകുമാറിനും സര്‍പ്രൈസ് സമ്മാനവുമായാണ് മറിമായം ടീം എത്തിയത്. അമ്പലത്തിലെ ചടങ്ങുകളിലും തുടര്‍ന്നുള്ള വിരുന്നിലും മറിമായം സംഘം സജീവമായിരുന്നു. മനോഹരമായൊരു പെയിന്റിംഗായിരുന്നു ഇവര്‍ നവദമ്പതികള്‍ക്ക് സമ്മാനിച്ചത്. വിവാഹത്തിന്റെയും റിസപ്ക്ഷന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് ഈ സന്തോഷം പങ്കുവെച്ച്‌ സ്‌നേഹയും ശ്രീകുമാറും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആരാധകരും താരങ്ങളുമൊക്കെയായി കുറേയേറെ ആളുകളാണ് ഇവര്‍ക്ക് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്. പ്രാര്‍ത്ഥനകള്‍ക്കും ആശംസയ്ക്കും നന്ദി അറിയിച്ച സ്നേഹ വിവാഹത്തിനിടയിലെ മനോഹര ചിത്രവും താരം പങ്കുവെച്ചിരുന്നു. മാലയിടുമ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമൊക്കെ കുസൃതി നിറഞ്ഞ നോട്ടങ്ങളുമായുള്ള സ്‌നേഹയേയും വീഡിയോയില്‍ കാണുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply