രാണു മൊണ്ഡലിന്റെ അധിക മേക്കപ്പിനെതിരെ സോഷ്യൽ മീഡിയ ആക്രമണം

ഇന്റർനെറ്റ് സെൻസേഷൻ മാത്രമായി ഒതുങ്ങേണ്ടിയിരുന്ന രാണു തന്റെ കഴിവ് ഒന്നുകൊണ്ടുമാത്രം വിജയങ്ങൾ വെട്ടിപ്പിടിച്ച കലാകാരിയാണ് രാണു മൊണ്ഡാൽ. തന്റെ സ്വരമാധുരി കൊണ്ട് തെരുവോരത്തിൽ നിന്നും സിനിമ ലോകത്തേക്ക് എത്തിച്ചേർന്നയാളാണ് . എന്നാൽ പ്രശസ്തിയുടെ ലോകത്ത് എത്തിയത് മുതൽ വിടാതെ കൂടിയിരിക്കുകയാണ് ഗോസിപ്പുകളും വിവാദങ്ങളും. തന്നോടൊപ്പം ഫോട്ടോ എടുക്കാൻ വന്ന ആരാധികയോട് ശരീരത്തിൽ തൊടരുതെന്ന് രാണു പറഞ്ഞുവെന്ന ആരോപണത്തിന്റെ ചുവടു പിടിച്ചായിരുന്നു ഒടുവിലത്തെ വിവാദം.

ഇപ്പോഴത്തെ രാണു മേക്കപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ മോശം ഉദ്ദേശത്തോടു കൂടിയുള്ള ട്രോളുകൾക്കും മീമുകൾക്കും വിഷയമാകുകയാണ്. ചിത്രങ്ങൾക്കൊപ്പം ഗായികയുടെ രൂപത്തെ പരിഹസിക്കുന്ന കുറിപ്പുകളും ട്വീറ്റുകളും വൈറൽ ആകുന്നുമുണ്ട്. മൊണ്ഡാലിന്റെ ഈ രൂപത്തെ ‘ദ നൺ’ എന്ന ചിത്രത്തിലെ പ്രേത കഥാപാത്രത്തോട് ഉപമിച്ചാണ് പലരും ഗായികയ്‌ക്കെതിരെ പരിഹസിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*