Social media suicide group l വയനാട്ടിലെ കുട്ടികളുടെ ജീവനെടുത്തത് മരണ ഗ്രൂപ്പുകള്‍ ?
വയനാട്ടിലെ കുട്ടികളുടെ ജീവനെടുത്തത് സമൂഹ മാധ്യമങ്ങളിലെ മരണ ഗ്രൂപ്പുകളെന്നു സംശയം Social media suicide group
Social media suicide group സമൂഹ മാധ്യമങ്ങളിലെ മരണ ഗ്രൂപ്പുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം അടുത്ത കൂട്ടുകാരായ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ സമൂഹ മാധ്യമങ്ങളിലെ ഇത്തരം മരണ ഗ്രൂപ്പുകളാണെന്നാണ് പോലീസിന്റെ നിഗമനം.
മോന് വന്നതിന് ശേഷം ഒന്നിനും സമയം തികഞ്ഞിരുന്നില്ല! ജോണിനൊപ്പമുള്ള യാത്രയെക്കുറിച്ച് ധന്യ മേരി!
ഒരു മാസത്തിനിടയ്ക്ക് സഹപാഠികളും സുഹൃത്തുക്കളുമായ മൂന്ന് പേരാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഷമാസ് (17) ആത്മഹത്യ ചെയ്തിരുന്നു. ഷമാസിന്റെ സുഹൃത്ത് മുഹമ്മദ് ഷെബിന്‍ ഒരു മാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.ഇതിന്റെ ദുരൂഹത മാറുന്നതിന് മുന്‍പ് ഷമാസിന്റെ ആത്മഹത്യ രക്ഷകര്‍ത്താക്കളില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ആത്മഹത്യയിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!
ആത്മഹത്യ ചെയ്ത കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച പോലീസിന് ഇത്തരം മരണ ഗ്രൂപ്പുകളുടെ സന്നിധ്യമാണെന്ന സംശയമാണുള്ളത്. മരിച്ച ഈ മൂന്ന് കുട്ടികളും ഇത്തരം ഗ്രൂപ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്ന് കണ്ടെത്തി. ഇവരുടെ ആത്മഹത്യയിലെ സാമ്യത പോലീസിന്റെ സംശയത്തിന് ബലം നല്‍കുന്നുണ്ട്. ആദ്യത്തെ കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ ‘പെട്ടന്ന് നിന്റെ അടുത്തേക്ക് വരികയാണ്’ എന്നാണ് രണ്ടാമത്തെ കുട്ടി ഫേസ് ബുക്കില്‍ കുറിച്ചത്.
Leave a Reply