പണിമുടക്കി ഫെയ്സ്ബുക്കും, വാട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും

പണിമുടക്കി ഫെയ്സ്ബുക്കും, വാട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും

സോഷ്യല്‍ മീഡിയാ ആപ്പുകളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറിലായി. വൈകിട്ട് 6 മണിക്ക് ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങുന്നത്.

വാട്സ്ആപ്പില്‍ വോയിസ്, വീഡിയോ, ഫോട്ടോകള്‍ ഡൗണ്‍ലോഡ് ആവുന്നില്ല. ഫെയ്സ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും പ്രശ്നമുണ്ട്. തകരാറിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

വാട്സ്ആപ്പിലാണ് കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെടുന്നത്. സെര്‍വര്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗണ്‍ ആയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും പുറത്തു വന്നട്ടില്ല.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യയിലും ആസ്‌ട്രേലിയയിലും, ബ്രസീലിലും പ്രശ്‌നം നേരിടുന്നുണ്ട്. അതോടൊപ്പം തന്നെ കൊളമ്ബിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫോണിന്റെയും നെറ്റ്വര്‍ക്കിന്റെയും പ്രശ്നമാണെന്ന് പലരും തെറ്റിധരിച്ചെങ്കിലും പിന്നാലെയാണ് എല്ലാവര്‍ക്കും ഇതേ പ്രശ്നം നേരിടുന്നതായി വിവരം പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply