സോയിൽ പൈപ്പിംഗ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സോയിൽ പൈപ്പിംഗ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മലയോര മേഖലയെ ഭീതിയിലാഴ്ത്തി പുതിയ പ്രതിഭാസം. സോയിൽ പൈപ്പിം​ഗ് എന്ന പ്രതിഭാസമാണ് കോഴിക്കോട് കണ്ടത്. മണ്ണിനടിയിൽ നിന്ന് വെള്ളത്തോടൊപ്പം ചെളിയും മണലും പുറത്തേക്ക് ഒഴുകി വരുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ്.

കോഴിക്കോട് കാരശ്ശേരിയിലാണ് ഇത്തരം ഒരു പ്രതിഭാസം കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് എന്ന സ്ഥലത്താണ് സോയിൽ പൈപ്പിംഗ് ആദ്യം ശ്രദ്ധയില്‍പെട്ടത്. തോട്ടക്കാട് പൈക്കാടന്‍ മലയില്‍ ബാലകൃഷ്ണന്റെ കൃഷിയിടതാണ് ഇത്തരത്തില്‍ മണ്ണും ചളിയില്‍ കലര്‍ന്ന ഒഴികിവരുന്നത്‌.

അസാധാരണ പ്രതിഭാസം കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്തിലെ കൂടുതല്‍ പ്രദേശത്ത് സോയിൽ പൈപ്പിംഗിന് സാധ്യതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച സെന്‍റർ ഫോർ എർത്ത് സ്റ്റഡീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം പ്രതിഭാസം ഉണ്ടായാല്‍ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment